MANIRATNAM // M. A BABY // IFFK 2010 @harikrishnanjl5246
MANIRATNAM // M. A BABY // IFFK 2010  @harikrishnanjl5246
Uploaded October 2020 | Updated September 2026, 5 hours ago
IFFK 2010

സമാപന ചടങ്ങിൽ അഥിതികളായി മണിരത്നവും സുഹാസിനിയും പങ്കെടുക്കുകയുണ്ടായി. ഇന്ത്യൻ ചലച്ചിത്രമേളകളിൽ കേരള രാജ്യാന്തര ചലച്ചിത്രമേള ഏറ്റവും ഉന്നതിയിലേക്ക് ഉയർന്നുവന്നതായി ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സംവിധായകൻ മണിരത്നം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് ചലച്ചിത്രോത്സവ കോംപ്ലക്സിന് സ്ഥലം കണ്ടെത്തിയതായും നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും സാംസ്കാരിക മന്ത്രി എം എ ബേബി പറയുകയുണ്ടായി.

പുരസ്‌കാരങ്ങൾ

സുവർണ ചകോരം

മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം കൊളംബിയൻ ചിത്രമായ 'പോർട്രേറ്റ്സ് ഇൻ എ സീ ഓഫ് ലൈസ്' നേടി. കാർലോസ് ഗവേരിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് 15 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.

രജത ചകോരം

മികച്ച സംവിധായകനുള്ള രജതചകോരം ജൂലിയ സോളോ മനോഫ് നേടി. ‘ദി ലാസ്റ്റ് സമ്മർ ഓഫ് ലാബോയിത്ത’ യുടെ സംവിധാനത്തിനായിരുന്നു പുരസ്കാരം.

ബെൽമ ബാസ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്വന്തമാക്കിയത്. ചിത്രം - 'സഫീർ'

ഒനീർ സംവിധാനം ചെയ്ത 'ഐ ആം അഫിയ മേഘ അഭിമന്യു ഒമർ'
പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.

ഹസ്സൻകുട്ടി പുരസ്‌കാരം

മികച്ച നവാഗതസംവിധായകനുള്ള ഹസൻകുട്ടി പുരസ്കാരം വിപിൻ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ നേടി.

(മേളയിൽ ഉൾപ്പെട്ടതുൾപ്പടെ ഒട്ടേറെ വിവാദങ്ങൾ ഉയർത്തിയ സിനിമയായിരുന്നു ചിത്രസൂത്രം. ഈ അവാർഡ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഡെലിഗേറ്റുകൾക്കിടയിൽനിന്നും പ്രതിഷേധശബ്ദം ഉയർന്നു.)

ഓഡിയൻസ് അവാർഡ്

മേളയിലെ മികച്ച സിനിമയായി പ്രേക്ഷകർ തിരഞ്ഞെടുത്തത് അപർണ സെന്നിന്റെ 'ദ ജാപ്പനീസ് വൈഫ്' ആയിരുന്നു.

നെറ്റ്പാക്ക്, ഫിപ്രസി

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയും മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞും സ്വന്തമാക്കി.


സമാപന ചടങ്ങിന് ശേഷം തിരുവനന്തപുരം സമുദ്ര അവതരിപ്പിച്ച സമകാലീന നൃത്തം അരങ്ങേറി. തുടർന്ന് സുവർണ്ണ ചകോര പുരസ്‌കാരം ലഭിച്ച 'പോർട്രെയ്റ്റ് ഇൻ എ സീ ഓഫ് ലൈസ്' പ്രദർശിപ്പിച്ചു.
MANIRATNAM // M. A BABY // IFFK 2010QIFF 2019-Quilon(Kollam)International Film FestivalTarantino, DiCaprio & Brad Pitt @ Cannes Film Festival 201925th IFFKBhanu Athaiya, first Indian to win Oscar, passes away.Best of Iffk 2018-Episode 06-TUMBBADiffk 2018-Ave Maria (Malayalam Must Watch Movie)-Best Scenesiffk 2018-Roma, Capernaum, Cold War and Shoplifters find place in the last round of Oscars.How was IFFK 2019? / International Film Festival of Keralaക്വയ്‌ലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ -QIFF 2019-അറിയേണ്ട കാര്യങ്ങൾ.Kim ki Duk- The Bow movie scenesPatriachy best explained! God exists, her name is Petrunija movie clip from Berlin International FF.
Hari Krishnan JL |

MANIRATNAM // M. A BABY // IFFK 2010

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER