@Rationalists
  @Rationalists
Rationalists | ചോദ്യങ്ങളും ഉത്തരങ്ങളും Live! 10-02-2024 @Rationalists | Uploaded February 2024 | Updated October 2024, 8 minutes ago.
1) ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് നിയമം പാസാക്കിയിരിക്കുന്നു. ഈ നിയമം പാസാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. രാജ്യത്തെ മുസ്ലീങ്ങൾ ഒന്നടങ്കം എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഒരു നിയമമാണിത്. എന്നാൽ ഉത്തരാഖണ്ഡിലെ വക ബോർഡ് ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. എന്തായിരിക്കും അതിന് കാരണം? താങ്കളുടെ അഭിപ്രായം എന്താണ്?

2)ഗ്യാൻ വാപി പള്ളി യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുകയാണ്. ഇതിനുപുറമെ മറ്റു പല പള്ളികൾക്ക് വേണ്ടിയും അവകാശവാദം ഉയർന്നിട്ടുണ്ട് . താങ്കളുടെ അഭിപ്രായത്തിൽ ഇത് എവിടെ ചെന്ന് അവസാനിക്കും?

3) ഈയിടെ ട്രാൻസ്‌ ജെൻഡറുകളെ അകറ്റി നിർത്തേണ്ട അവരല്ലെന്ന് തീരുമാനിക്കുകയും അവരെയും മറ്റു മനുഷ്യരെപ്പോലെ കണ്ട് അനുഗ്രഹിക്കുകയും മറ്റും വേണമെന്ന തീരുമാനം കത്തോലിക്കാ സഭ എടുക്കുകയുണ്ടായി. എന്നാൽ അതിന് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ച് ഒട്ടേറെ പേർ രംഗത്ത് വന്നു. ക്രൈസ്തവസഭകൾ നടത്തി ക്കൊണ്ടിരിക്കുന്ന ഇത്തരം പുരോഗമനപരമായ മാറ്റങ്ങളെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?

4) സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ വളരെ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും ഇന്ത്യയിലും കേരളത്തിലും ഉള്ള മുസ്ലീങ്ങളിൽ അതിൻറെ പ്രതിഫലനം കാണുന്നില്ല .
ഇവിടെ കൂടുതൽ കൂടുതൽ പ്രാകൃത കാലഘട്ടത്തിലേക്ക് തിരിഞ്ഞു നടക്കുകയാണ്. ഉദാഹരണത്തിന് തട്ടമിടാത്ത മുസ്ലിം സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണ് എന്നുള്ള രീതിയിലുള്ള ഒരു മത നേതാവിൻറെ സ്റ്റേറ്റ്മെൻറ് ഉണ്ടായിരുന്നു. ഇതിന് എന്തായിരിക്കും കാരണം എന്നാണ് താങ്കൾ കരുതുന്നത്?

5) അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച പഴനി കോടതിയുടെ വിധിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

6) പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് ഇപ്പോൾ പ്രവേശനം ഉണ്ടോ?

7) ഈയിടെ അമേരിക്കയിൽ നൈട്രജൻ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുകയുണ്ടായി . ഒരുപാട് വിവാദങ്ങളും അതിൻറെ പേരിൽ ഉണ്ടായി. ഏറ്റവും വേദന കുറഞ്ഞ വധശിക്ഷ എന്ന് അവകാശപ്പെട്ട ഈ രീതി ഫലപ്രദമല്ല ഇന്ന് തെളിയിക്കുന്നതായിരുന്നു ആദ്യത്തെ വധശിക്ഷ. ഇതിനെക്കുറിച്ചും ഇപ്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന വധശിക്ഷകളെക്കുറിച്ചും താങ്കളുടെ അഭിപ്രായം എന്താണ്?

8) ശ്രീരാമൻ മാംസം കഴിച്ചിരുന്നു പുതിയ വിവാദത്തെക്കുറിച്ച് താങ്കളുടെ നിലപാട് എന്ത്

9)മത്സ്യാവതാരത്തിന്റെ പേര് പറഞ്ഞ് ഇനി മീനും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുമോ എന്നതാണ് അടുത്ത ചോദ്യം

10) കോഴിക്കോട് ബീച്ചിൽ സല്ലപിക്കാൻഎത്തിയ യുവതി യുവാക്കളെ മഹിളാമോർച്ചയുടെ പേരിൽ സദാചാര പോലീസ് ചമഞ്ഞെത്തിയ ഒരു പറ്റം സ്ത്രീകൾ ഭീഷണിപ്പെടുത്തി അവിടെ നിന്നും പറഞ്ഞയക്കുകയുണ്ടായി. ഇത്തരം സദാചാര പോലീസിംഗ് മുമ്പും നമ്മൾ കണ്ടിട്ടുള്ളതാണ് .ഇതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളും Live!  10-02-2024യൂണിഫോം സിവിൽ കോഡിനെ ഭയപ്പെടുന്നവർ! l സനൽ ഇടമറുക് l  Sanal Edamarukuറഷ്യ- യുക്രൈൻ യുദ്ധത്തിന്റെ കാണാപ്പുറങ്ങൾ l സനൽ ഇടമറുക് l Sanal Edamarukuഭീകരവാദം എന്ന് കേൾക്കുമ്പോൾ l സനൽ ഇടമറുക് l Sanal Edamarukuകെട്ടുകഥകളുടെ വേരുകളും ഭൂരിയിലെ സ്വർഗവും  l സനൽ ഇടമറുക് l  Sanal Edamarukuജാതി സെൻസസ് പ്രായോഗികമോ? l  സനൽ ഇടമറുക് l Sanal Edamarukuസനൽ ഇടമറുകിനോട് ചോദിക്കുക 02-03-2024 l Sanal Edamarukuഇന്ത്യ ഹിന്ദു രാഷ്ട്രം ആയാൽ.. l സനൽ ഇടമറുക്  l Sanal Edamarukuപി.വി.ശിവദാസന്‍ അനുസ്മരണംസനൽ  ഇടമറുക് l ചോദ്യോത്തരങ്ങൾ 18-04-2024 (Video starting at 10:53 minutes)സ്വവർഗ വിവാഹവും സുപ്രീം കോടതിയും l സനൽ ഇടമറുക് l Sanal Edamarukuജാവേദ് അക്തറും ജയ് ശ്രീറാമും l സനൽ ഇടമറുക് l Sanal Edamaruku

ചോദ്യങ്ങളും ഉത്തരങ്ങളും Live! 10-02-2024 @Rationalists

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER