The Global Gospel
053 - Die Speisung der Fünftausend (Deutsch)
updated
യേശു ചില പുരുഷന്മാരെ ചേർത്ത് തന്നെ അനുഗമിക്കാൻ അവരോട് ആവശ്യപ്പെടുന്നു. അവരെ തന്റെ ശിഷ്യന്മാരെന്ന് വിളിക്കുന്നു.
ചോദ്യ 1: എപ്രകാരമാണ് നിങ്ങൾ യേശുവിങ്കലേക്ക് വന്നത്? യേശുവുമായുള്ള നിങ്ങളുടെ ആദ്യത്തെ അനുഭവം അന്ത്രയോസിനെപ്പോലെയോ? അതോ നഥനയേലിനെപ്പോലെയോ?
ചോദ്യ 2: യേശു നിങ്ങളെ അറിയുന്നു എന്ന് നിങ്ങൾ എത്രമാത്രം മനസ്സിലാക്കുന്നു?
ചോദ്യ 3: 'എന്നെ അനുഗമിക്ക' എന്ന യേശുവിന്റെ ആഹ്വാനത്തോട് മനുഷ്യർക്ക് എങ്ങനെ പ്രതികരിക്കാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
സെഖര്യാവിന്റെ ഭാര്യയായ എലിസബെത്തിനെ മറിയ സന്ദർശിക്കുന്നു.
ചോദ്യ 1: വൃദ്ധയും ഗർഭിണിയുമായ സ്ത്രീ തന്റെ ബന്ധുവായ യുവതി പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചതറിഞ്ഞ് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചു. ഇത് കണ്ട അയൽവാസികളുടെ പ്രതികരണം എന്തായിരിക്കും?
ചോദ്യ 2: എലിസബേത്തിന്റേയും മറിയയുടേയും ഗർഭധാരണത്തിൽ നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്താണ്?
ചോദ്യ 3: ലോകരക്ഷകനായ യേശുവിന് ജന്മം നൽകുവാൻ ദൈവം തന്നെ ഉപയോഗിക്കും എന്ന ആത്മവിശ്വാസം മറിയയ്ക്ക് ഉണ്ടായിരുന്നു. ദൈവം നിങ്ങളെയും തന്റെ നാമ മഹത്വത്തിനായിട്ട്് ഉപയോഗിക്കും എന്ന ആത്മവിശ്വാസം നിങ്ങൾക്ക് ഉണ്ടോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ഒരു ദൂതൻ മറിയക്ക് പ്രത്യക്ഷനാകുന്നു.
ചോദ്യ 1: പരിശുദ്ധാത്മാവിനാലുള്ള ഗർഭധാരണത്തോട് ബന്ധപ്പെട്ട്
യഥാർത്ഥ ജീവിതത്തിൽ മറിയയ്ക്കുണ്ടായ പ്രത്യാഖാതങ്ങളെക്കുറിച്ച്
നിങ്ങൾ എന്ത് ചിന്തിക്കുന്നു?
ചോദ്യ 2: യേശു ഒരു കന്യകയിൽ ജനിച്ചു എന്നുള്ളത് എന്തുകൊണ്ടാണ് നിങ്ങൾ വിശ്വസിക്കുന്നത്?
അങ്ങനെ ഒരു വിശ്വാസത്തിന് ആധാരമായ തെളിവ് എന്ത്?
ചോദ്യ 3: അവിവാഹിതയും ക്രിസ്ത്യാനിയുമായ ഒരു യുവതി ഗർഭിണിയാണെന്ന് അറിഞ്ഞാൽ സമൂഹം എന്ത് ചിന്തിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
മറിയ ഗർഭം ധരിച്ചത് ദൈവഹിതത്താലെണെന്ന് ദൂതൻ യോസേഫിനോട് പറയുന്നു.
ചോദ്യ 1: നിങ്ങൾക്ക് വിവാഹം നിശ്ചയിക്കപ്പെട്ട യുവതി വിവാഹത്തിന് മുമ്പ് ഗർഭിണി ആണെന്നറിഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?
ചോദ്യ 2: ദൈവം ഇന്നും സ്വപ്നത്തിലൂടെ മനുഷ്യരോട് സംസാരിക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? എന്തുകൊണ്ട്? എന്തുകൊണ്ടില്ല?
ചോദ്യ 3: ദൈവത്തെ ചോദ്യം ചെയ്യാതെ പൂർണ്ണമായി അനുസരിച്ച യോസേഫിന്റെ സ്വഭാവം ദൈവത്തെ അനുസരിക്കുന്നതിൽ നമ്മുടെ ജീവിതത്തിൽ എങ്ങനെ മാതൃകയാക്കാം?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
സെഖര്യാവിന് ദൂതൻ പ്രത്യക്ഷനാകുന്നു.
ചോദ്യ 1: പുരോഹിതനായ സെഖര്യാവിനോട് ദൈവദൂതൻ തന്റെ
ഭാര്യയായ എലിസബത്തിന് ഒരു കുഞ്ഞ് ഉണ്ടാകും എന്ന് പറഞ്ഞത് അവിശ്വസനീയം ആയിരുന്നു. ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടോ? എങ്കിൽ എങ്ങനെ?
ചോദ്യ 2: സെഖര്യാവിന്റെ പ്രാർത്ഥന ദൈവം കേട്ടു. എന്നാൽ നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
ചോദ്യ 3: ദൈവത്തിന്റെ വചനങ്ങൾ വിശ്വസിക്കുന്നു എന്ന് എങ്ങനെ നിങ്ങളുടെ കുടുംബത്തിനും സുഹൃഞ്ഞുക്കൾക്കും സഭക്കും കാണിക്കുവാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
സെഖര്യാവും എലിസബെത്തും ചേർന്ന് മകന് യോഹന്നാൻ എന്ന് പേർ ഇടുന്നു.
ചോദ്യ 1: നിങ്ങളുടെ സമൂഹത്തിൽ നവജാത ശിശുക്കൾക്ക് പേരിടുന്നത് എങ്ങനെ? ആരാണ് പേരിടുന്നത്?
ചോദ്യ 2: യോഹന്നാൻ സ്നാപകന്റെ നിയോഗം തന്റെ സമൂഹത്തിലെ ജനങ്ങളെ യേശുവിനെ സ്വീകരിക്കുവാൻ ഒരുക്കുക എന്നതായിരുന്നു.
എന്നാൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങളുടെ നിയോഗത്തെ എങ്ങനെ മനസ്സിലാക്കുന്നു?
ചോദ്യ 3: യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ഇന്നത്തെ സഭയെ എങ്ങനെ സ്വാധീനിക്കുന്നു?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ലോകത്തിന്റെ വെളിച്ചമായ യേശുവിന്റെ വരവിനെക്കുറിച്ച് യോഹന്നാൻ സംസാരിക്കുന്നു.
ചോദ്യ 1: യേശു വചനമാണ്, സൃഷ്ടാവാണ്, ജീവനാണ് എന്നതിനെ നിങ്ങൾ വ്യക്തിപരമായി എങ്ങനെ മനസ്സിലാക്കുന്നു?
ചോദ്യ 2: യേശുക്രിസ്തു ദൈവമാണെന്നുള്ള സത്യം ഉൾക്കൊള്ളുവാൻ ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്നാൽ നിങ്ങൾക്കിത് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും എങ്ങനെ സാധിച്ചു?
ചോദ്യ 3: ഒരു ദൈവപൈതൽ എന്നതിന്റെ അർത്ഥം നിങ്ങൾ ശരിയായി മനസ്സിലാക്കുന്നു എങ്കിൽ അത് എപ്രകാരമാണ് നിങ്ങളൂടെ സ്വഭാവത്തെ രൂപീകരിച്ചത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
വിദ്വന്മാർ കിഴക്കു നിന്നും നക്ഷത്രത്തെ അനുഗമിച്ച് യേശുവിന്റെ അടുക്കലേക്ക് വരുന്നു.
ചോദ്യ 1: വിദ്വാന്മാരെ യേശുവിങ്കലേക്ക് നയിച്ചത് നക്ഷത്രമാണ്.
നിങ്ങളെ യേശുവിങ്കലേക്ക് നയിക്കുന്നത് എന്താണ്?
ചോദ്യ 2: വിദ്വാന്മാർ യേശുവിന് എന്ത് സമ്മാനമാണ് നൽകിയത്? നിങ്ങളുടെ ജീവിതത്തിൽ യേശുവിനെ ബഹുമാനിക്കുന്നതിൽ എന്തൊക്കെ സമ്മാനങ്ങളാണ് കൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്?
ചോദ്യ 3: ശിശുവായ യേശുവിനെ കേവലം രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ ആണ് വിദ്വാന്മാർ വന്ന് നമസ്കരിച്ചത്. ഇതിനോട് നിങ്ങളുടെ സുഹൃത്തുക്കൾ എങ്ങനെ പ്രതികരിക്കുന്നു?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ഹെരോദാവ് യേശുവിനെ കൊല്ലുവാൻ നിശ്ചയിച്ചതുകൊണ്ട് യോസഫും മറിയവും യേശുവും മിസ്രയീമിലേക്ക് രക്ഷപ്പെടുന്നു.
ചോദ്യ 1: ഹെരോദാ രാജാവിനെപ്പോലെ യേശുവിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന ആളുകളോടുള്ള നിങ്ങളുടെ ചിന്ത എന്തായിരിക്കും?
ചോദ്യ 2: യോസേഫിനേയും കുടുംബത്തേയും ദൈവം സംരക്ഷിച്ചതുപോലെ നിങ്ങളേയും സംരക്ഷിക്കും എ്ന്ന വിശ്വസിക്കുന്നുണ്ടോ?
ചോദ്യ 3: പ്രയാസം നിറഞ്ഞ ഒരു സന്ദർഭത്തിൽ ദൈവം നിങ്ങളെ സംരക്ഷിക്കും എന്ന് നിങ്ങൾ വിശ്വസിച്ചതിനെക്കുറിച്ച് വിശദമാക്കുക.
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു യോർദ്ദാൻ നദിയിൽ യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ആഗ്രഹിക്കുന്നു.
യോഹന്നാൻ വിസമ്മതിച്ചെങ്കിലും തനിക്ക് അത് ചെയ്യേണ്ടി വരുന്നു.
ചോദ്യ 1: നിങ്ങൾ സ്നാനം ഏറ്റ വ്യക്തിയെങ്കിൽ എപ്രകാരമാണ് സ്നാനം നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയത്?
ചോദ്യ 2: എന്തുകൊണ്ടാണ് സ്നാനം ദൈവത്തിന്റെ കല്പനയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നത്?
ഇത് നിങ്ങളുടെ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്?
ചോദ്യ 3: എങ്ങനെയാണ് യേശുവിന്റെ സ്നാനം താൻ ദൈവപുത്രനാണെന്ന് ലോകത്തോട് സാക്ഷീകരിക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
കുഷ്ഠരോഗിയായ മനുഷ്യൻ തന്നെ സൗഖ്യമാക്കണമെന്ന് യേശുവിനോട് യാചിക്കുകയും യേശു അത് ചെയ്ത് കൊടുക്കുകയും ചെയ്യുന്നു.
ചോദ്യ 1: യേശു സമൂഹത്താൽ വെറുക്കപ്പെട്ട ആളുകളുടെ അടുക്കൽ
ചെന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റിയതുപോലെ നമുക്ക് എങ്ങനെ ഇപ്രകാരമുള്ളവരെ സഹായിക്കുവാൻ സാധിക്കും?
ചോദ്യ 2: നിങ്ങൾ എപ്പോഴെങ്കിലും ലജ്ജിക്കപ്പെട്ട അവസ്ഥയിലോ, സമൂഹത്താൽ തള്ളപ്പെട്ട അവസ്ഥയിലോ ആയിട്ടുണ്ടോ?
ഉണ്ടെങ്കിൽ ഇങ്ങനെയുള്ള അവസ്ഥയിൽ നിന്നും കരകയറുവാൻ നിങ്ങൾ എന്ത് സഹായമാണ് പ്രതീക്ഷിക്കുന്നത്?
ചോദ്യ 3: ജനങ്ങളുടെ കഷ്ടത ദുരീകരിക്കുന്നതിൽ സഭയ്ക്ക് എന്ത് ചെയ്യുവാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ദൈവാലയത്തിൽ യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശങ്ങൾ കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. താൻ അവിടെ ഇരിക്കുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.
ചോദ്യ 1: കാണാതായ ബാലൻ യേശുവിനു വേണ്ടി മൂന്നു ദിവസം മാതാപിതാക്കൾ അന്വേഷിച്ചു നടന്നു.
യേശുവിന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിങ്ങളായിരുന്നു എങ്കിൽ ഈ സമയത്ത് നിങ്ങളുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്ന് വിശദമാക്കുക?
ചോദ്യ 2: യേശു തന്റെ മാതാപിതാക്കളെ അനുസരിച്ചിരുന്നു.
മക്കൾ അമ്മയപ്പന്മാരെ അനുസരിക്കണം എന്നതിന് ഇത് എപ്രകാരം സഹായകമാകും?
ചോദ്യ 3: യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റേയും മനുഷ്യരുടേയും കൃപയിലും വളർന്നു വന്നു.
നമുക്കു ഇത് എങ്ങനെ ചെയ്യുവാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ഉപവാസത്തെക്കുറിച്ചും മനഷ്യന്റെ നിക്ഷേപം ഇരിക്കുന്നിടത്ത് അവരുടെ ഹൃദയവും ഇരിക്കും എന്ന വസ്തുതയെക്കുറിച്ചും
യേശു പഠിപ്പിക്കുന്നു.
ചോദ്യ 1: വചനപ്രകാരമുള്ള ഉപവാസത്തിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്?
ചോദ്യ 2: ഉപവാസത്തിലൂടെ ഒരു വിശ്വാസിക്ക് ലഭിക്കു മൂല്യം എന്താണ്?
ചോദ്യ 3: പണവും സമ്പത്തും സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചാൽ ഉള്ള അപകടത്തെക്കുറിച്ച് നിങ്ങളുടെ ചിന്ത എന്താണ്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
പുരുഷാരത്തോട് അവർ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുവാൻ യേശു അവർ ലോകത്തിന്റെ വെളിച്ചമാണെന്നും ഭൂമിയുടെ ഉപ്പാണെന്നും പറയുന്നു.
ചോദ്യ 1: നിങ്ങൾ ലോകത്തിന്റെ വെളിച്ചമായിട്ടും ഭൂമിയുടെ ഉപ്പായിട്ടും ജീവിച്ചിരുന്നു എങ്കിൽ നിങ്ങളുടെ കുടുംബം എങ്ങനെ ആയിരുന്നേനെ?
ചോദ്യ 2: നിങ്ങളുടെ പ്രകാശം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കാതിരിക്കുവാൻ എന്താണ് നിങ്ങൾക്ക് തടസ്സമായി നിൽക്കുന്നത്? നിങ്ങളുടെ പ്രകാശത്തെ മറയ്ക്കരുത് എന്തെല്ലാം?
ചോദ്യ 3: ലോകത്തിന്റെ വെളിച്ചവും ഭൂമിയുടെ ഉപ്പുമായ് നമുക്ക് ചുറ്റും ഉള്ളവരുടെ ഇടയിൽ ജീവിക്കുവാൻ നമ്മൾ എന്തു ചെയ്യണം.
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
വ്യഭിചാരം എന്ന പാപത്തെക്കുറിച്ചും വിവാഹ മോചനത്തിന്റെ അനന്തരഫലത്തെക്കുറിച്ചും യേശു പഠിപ്പിക്കുന്നു.
ചോദ്യ 1: വ്യഭിചാരികൾ വിവാഹ മോചനക്കാർ തുടങ്ങിയ മനുഷ്യരുടെ ഇടയിൽ ജീവിക്കുകയും അതോടൊപ്പം ദൈവവചനത്തെ മുറുകെ പിടിക്കുകയും ചെയ്യുവാൻ നമുക്ക് എങ്ങനെ സാധിക്കും?
ചോദ്യ 2: നിങ്ങളുടെ കുടുംബത്തോട് ബന്ധപ്പെട്ട് വ്യഭിചാരം വിവാഹ മോചനം എന്നിവ എങ്ങനെയാണ് അർത്ഥമാക്കുന്നത്?
ചോദ്യ 3: ദൈവവചനത്തിന്റെ വെളിച്ചത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുവാൻ യേശു നിങ്ങളോട് ആവശ്യപ്പെടരുത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു യായിറോസിന്റെ മകളെ ഉയർപ്പിക്കുന്നു. അതോടൊപ്പം വിശ്വാസത്തോടെ യേശുവിനെ തൊട്ട സ്ത്രീ സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നു.
ചോദ്യ 1: നിങ്ങളോട് ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
അത് എങ്ങനെ സംഭവിച്ചു? അത് കേട്ടപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്?
ചോദ്യ 2: യേശുവിന്റെ അടുക്കലേക്ക് വരുവാൻ യായിറോസ് അതിജീവിച്ച പ്രതിസന്ധി എന്താണ്?
യേശുവിനെ അനുഗമിക്കുവാൻ നിങ്ങൾ കൊടുത്ത വില എന്താണ്?
അതിനായിട്ട് നിങ്ങൾ യേശുവിനോട് സഹായം ചോദിച്ചിട്ടുണ്ടോ?
ചോദ്യ 3: യായിറോസിനെപ്പോലെയും രക്തസ്രവക്കാരിയായ സ്ത്രീയെപ്പോലെയും യേശുവിന്റെ അടുക്കൽ വരുവാൻ ആഗ്രഹിക്കുന്ന മനുഷ്യരെ നമുക്ക് എങ്ങനെ സഹായിപ്പാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
എങ്ങനെ പാപത്തെ അഭിമൂഖീകരിക്കണമെന്നും എപ്രകാരമാണ് നാം മറ്റുള്ളവരോടു ക്ഷമിക്കണമെന്നും യേശു പഠിപ്പിക്കുന്നു.
ചോദ്യ 1: പാപങ്ങളെ ഒഴിവാക്കി സമാധാനപരമായ ഒരു ജീവിതം നയിക്കുവാൻ എന്തൊക്കെ മാറ്റങ്ങളാണ് നാം നമ്മുടെ ജീവിതത്തിൽ വരുത്തേണ്ടത്?
ചോദ്യ 2: നിങ്ങളുടെ ചുറ്റും ഉള്ള മനുഷ്യർ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നേരായ വഴിയിലും ദൃതഗതിയിലും ആണോ അതിനെ നേരിടുന്നത്? അതോ, വളഞ്ഞ വഴിയിൽ ആണോ?
ചോദ്യ 3: പാപം ചെയ്ത ഒരു വ്യക്തിയെ അത് ബോധ്യപ്പെടുത്തുവാൻ എങ്ങനെയാണ് മറ്റൊരാൾ സമർപ്പിക്കേണ്ടത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന യേശുവിനെ കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെടുന്നു.
ചോദ്യ 1: യേശുവിലാശ്രയിക്കുന്നതിന് എന്തുകൊണ്ടാണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്?
ചോദ്യ 2: ജീവിതം പ്രശ്ന മുഖരിതമാകുമ്പോൾ നമ്മുടെ ജീവിത പടകിൽ യേശു ഉറങ്ങുന്നതായി നമുക്ക് തോന്നുന്നത് എന്തുകൊണ്ട്?
ചോദ്യ 3: വിശ്വാസമുണ്ടായിരിക്കണം എന്നാൽ നമ്മൾ ഒരിക്കലും ഭയപ്പെടരുത് എന്നാണോ? എന്തുകൊണ്ട്? എന്തുകൊണ്ടല്ല?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു രണ്ടു മനുഷ്യരിൽ നിന്നും ഭൂതങ്ങളെ ഇറക്കുകയും ഭൂതങ്ങളോട് പന്നികളിലേക്ക് പോകുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ചോദ്യ 1: ഭൂതബാധ എന്നാൽ എന്ത്?
ചോദ്യ 2: ചില മനുഷ്യർ യേശുവിൽ നിന്നും അകന്നിരിക്കുവാൻ ആഗ്രഹിക്കുന്നു.
എന്തുകൊണ്ട് യേശുവിനോട് അവർ തങ്ങളെ തനിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു?
ചോദ്യ 3: ഭൂതം ബാധിക്കപ്പെട്ടവർ യേശുവിനെ അത്യുന്നതനായ ദൈവത്തിന്റെ പുത്രൻ ആണെന്ന് തിരിച്ചറിഞ്ഞു.
നിങ്ങളുടെ സമൂഹത്തിൽ ഇപ്രകാരം ഉള്ള മനുഷ്യർ എങ്ങനെയാണ് യേശുവിനെ മനസ്സിലാക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ദൈവരാജ്യത്തെ വിശദീകരിക്കുവാൻ യേശു ഉപമകൾ പറയുന്നു.
ചോദ്യ 1: നിങ്ങളുടെ ജീവിതത്തിലെ ആത്മീക പുരോഗതിയെ തടസ്സപ്പെടുത്തുന്ന കളകളെ യേശു എന്താണ് വിളിക്കുന്നത്?
ചോദ്യ 2: ക്രിസ്ത്യാനി എന്ന നിലയിൽ ക്ഷമയില്ലായ്മ, അസഹിഷ്ണുത എന്നിവ നമ്മുടെ ദൗത്യത്തെ എപ്രകാരം ദോഷകരമായ് ബാധിക്കും?
ചോദ്യ 3: വിശ്വാസികളുടെ ജീവിതത്തിൽ കടുകുമണി പോലെയുള്ള വിശ്വാസം ചെറിയ കാര്യങ്ങൾക്കു വലിയ പ്രത്യാഘാതമുണ്ടാക്കുവാൻ സാധിക്കും) നിങ്ങൾ എപ്പോഴാണ് കണ്ടിട്ടുള്ളത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
മൂന്നു ദിവസങ്ങളോളം തന്നോടൊപ്പം ഭക്ഷണം ഒന്നും കഴിക്കാതെ വചനങ്ങൾ കേട്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് യേശു ഏഴ് അപ്പവും കുറേ മീനുകളും കൊണ്ട് തൃപ്തിപ്പെടുത്തുന്നു.
ചോദ്യ 1: ദൈവം നിങ്ങൾക്കു നൽകുന്ന വിശ്വാസം അനുസരിച്ച് എപ്രകാരം പ്രവർത്തിക്കുവാനാണ് താൻ ആഗ്രഹിക്കുന്നത്?
ചോദ്യ 2: ദൈവ വിശ്വസ്തതയിൽ ഉള്ള നമ്മുടെ ആശ്രയം
വർദ്ധിപ്പിക്കുവാൻ നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും?
ചോദ്യ 3: പ്രാദേശിക സഭയിലേക്ക് നാം സത്യസന്ധമായി നോക്കുമ്പോൾ നമുക്ക് ലജ്ജ തോന്നത്തക്കവിധം ഉള്ള അവിശ്വാസം അവരിൽ ഉണ്ടോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരം പേരെ പോഷിപ്പിക്കുന്നു.
ചോദ്യ 1: എങ്ങനെയാണ് യേശു ജനങ്ങൾക്ക് ആഹാരം കൊടുത്ത കാര്യം നിങ്ങൾക്ക് ഇപ്പോഴും ഭാവിയിലേക്കുമുള്ള പ്രത്യാശ നൽകുന്നത്?
ചോദ്യ 2: നിങ്ങളുടെ പരിമിതമായ കാര്യങ്ങളെ യേശു എങ്ങനെയാണ് നിങ്ങൾ ചിന്തിക്കുതിനപ്പുറം വർദ്ധിപ്പിച്ചു നൽകിയത്?
ചോദ്യ 3: യേശു ഫിലിപ്പോസിനെ പരിശോധിക്കുകയായിരുന്നു.
നിങ്ങളെ എപ്പോഴെങ്കിലും ഇതുപോലെ യേശു പരിശോധിച്ചിട്ടുണ്ടോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
കാറ്റിലും കോളിലും അകപ്പെട്ട ശിഷ്യന്മാരുടെ അടുക്കലേക്ക് യേശു വെള്ളത്തിലൂടെ നടന്നു ചെല്ലുന്നു.
തുടർന്ന് വള്ളത്തിൽ നിന്നും ഇറങ്ങിയ പത്രോസ് യേശുവിന്റെ അടുക്കലേക്ക് വെള്ളത്തിലൂടെ നടക്കുവാൻ ശ്രമിക്കുന്നു.
ചോദ്യ 1: യേശു നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതങ്ങളോ അതിശയങ്ങളോ ചെയ്തിട്ടുണ്ടോ എങ്കിൽ എന്താണ് അത്?
അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ? എന്താണ് അതിന്റെ ഫലം?
ചോദ്യ 2: നിങ്ങളുടെ ജീവിതത്തിൽ ഭയാനകമായ എന്തെങ്കിലും സാഹചര്യത്തിൽ നിന്നും യേശു നിങ്ങളെ രക്ഷിച്ചിട്ടും നിങ്ങൾക്ക്
യേശുവിൽ പൂർണ്ണമായ് വിശ്വസിക്കുവാൻ സാധിക്കാതെപോയ സാഹചര്യം ഉണ്ടായിട്ടുണ്ടോ?
ചോദ്യ 3: ഭയപ്പെടുത്തുന്ന പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ നിന്നും
യേശു നിങ്ങളെ വിടുവിക്കുമ്പോൾ യേശുവിലുള്ള നിങ്ങളുടെ വിശ്വാസം വർദ്ധിക്കുമോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു ഒരു മനുഷ്യനെ ശബ്ബത്ത് നാളിൽ സൗഖ്യമാക്കിയതുകൊണ്ട് ന്യായശാസ്ത്രിമാർ യേശുവിനോട് കോപിക്കുന്നു.
ചോദ്യ 1: മത നേതാക്കന്മാർ പാരമ്പര്യവും നിയമങ്ങളും മാനുഷിക ആവശ്യങ്ങൾക്ക് ഉപരിയായി കാണുന്നത്.
ഇതേ കാര്യം ഇന്നത്തെ സഭ എങ്ങനെയാണ് ചെയ്യുന്നത്?
ചോദ്യ 2: നിങ്ങളുടെ സംസ്ക്കാരം എതിർ ആയിരുന്നിട്ടും നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ ചില നല്ല കാര്യങ്ങൾ വിശദമാക്കുക.
ചോദ്യ 3: യേശു വരണ്ട കൈയ്യുള്ളവനെ സൗഖ്യമാക്കിയപ്പോൾ നിങ്ങൾ ആ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിൽ നിങ്ങളുടെ പ്രതികരണം എപ്രകാരമായിരിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ദൈവം മനുഷ്യരെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് യേശു നിക്കോദിമോസിനോട് പറഞ്ഞു.
ചോദ്യ 1: നിക്കോദിമോസ് യേശുവിന്റെ അടുക്കൽ വന്നത് രാത്രിയിലാണ്.
ചിലർ യേശുവിലുള്ള വിശ്വാസം രഹസ്യമായി വയ്ക്കുവാൻ ആഗ്രഹിക്കുന്നു.
ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ എന്ത്?
ചോദ്യ 2: വീണ്ടും ജനിച്ച് ദൈവരാജ്യത്തിന്റെ ഭാഗമാകണമെന്ന് യേശു നിക്കോദിമോസിനോട് പറഞ്ഞു.
വീണ്ടും ജനിക്കണം എന്നുള്ള സന്ദേശം എങ്ങനെയാണ് നിങ്ങൾ ഇന്നത്തെ സമൂഹത്തോട് പറയുന്നത്?
ചോദ്യ 3: യോഹ 3: 16 നിങ്ങളുടെ ജീവിതത്തിൽ എപ്രകാരം അർത്ഥമാക്കുന്നു?
ഇത് നിങ്ങളെ എങ്ങനെ പ്രചോദിപ്പിക്കുന്നു?
വാസ്തവത്തിൽ നിങ്ങളുടെ ജീവിതത്തെ മാറ്റിയിട്ടുണ്ടോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
തന്നെ അനുഗമിച്ച പന്ത്രണ്ട് പേരെ യേശു തിരെഞ്ഞെടുത്തു.
ഇവരാണ് പന്ത്രണ്ട് ശിഷ്യന്മാർ എന്ന പേരിൽ അറിയപ്പെടുന്നത്.
ചോദ്യ 1: നിങ്ങളുടെ നിത്യജീവിതത്തിൽ യേശുവിനെ അനുഗമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഏതെങ്കിലും മേഖല ഉണ്ടോ?
ചോദ്യ 2: യേശു തന്റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് രാത്രി മുഴുവനും പ്രാർത്ഥിച്ചു നിങ്ങളുടെ ജീവിതത്തിൽ ഒരു
പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പായി നിങ്ങൾ വളരെ നേരം പ്രാർത്ഥിച്ച സമയം ഏതാണ്?
ചോദ്യ 3: ദൈവരാജ്യത്തിൽ ശുശ്രൂഷയ്ക്കായിട്ട് യേശു പല ജീവിത പശ്ചാത്തലത്തിൽ നിന്നും ഉള്ള മനുഷ്യരെ ആണ് തിരഞ്ഞെടുത്തത്.
ഇതിൽ നിന്നും എന്തു മാതൃകയാണ് സഭ പിന്തുടരേണ്ടത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശുക്രിസ്തു എന്ന് പത്രോസ് പറയുന്നു.
ചോദ്യ 1: യേശുവിനെക്കുറിച്ച് നിങ്ങൾ എന്താണ് വിശ്വസിക്കുന്നത്?
ചോദ്യ 2: യേശു ആരാണെന്നാണ് ജനങ്ങൾ പറയുന്നത്?
ചോദ്യ 3: എന്താണ് യേശുവിനെക്കുറിച്ച് നിങ്ങൾ മറ്റുള്ളവരോട് പറയണം എന്ന് യേശു ആഗ്രഹിക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു ഭൂതഗ്രസ്തനെ സൗഖ്യമാക്കുന്നു. എന്നാൽ ഭൂതങ്ങളുടെ തലവനായ ബേൽസബൂലിനെക്കൊണ്ടാണ് ഇത് ചെയ്തതെന്ന് പരീശന്മാർ ചിന്തിക്കുന്നു. ഇതിനെ തുടർന്ന് ന്യായശാസ്ത്രിമാർ യേശുവിനോട് അടയാളം ചോദിക്കുന്നു.
ചോദ്യ 1: വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടും യേശുവിൽ വിശ്വസിക്കാതെ മനുഷ്യർക്ക് എന്തു ന്യായമാണ് പറയുവാനുള്ളത്?
ചോദ്യ 2: നിങ്ങൾ സംബന്ധിക്കു സഭ യേശുവിന്റെ സൗഖ്യമാക്കാനുള്ള ശക്തിയെക്കുറിച്ച് എന്ത് വിശ്വസിക്കുന്നു?
ചോദ്യ 3: നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ദുഷ്ടതക്കെതിരെയുള്ള പോരാട്ടത്തിൽ യേശു വരുത്തിയ മാറ്റം എന്താണ്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ചുങ്കസ്ഥലത്ത് ഇരിക്കുന്ന മത്തായിയെ കണ്ട യേശു തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുകയും മത്തായി അപ്രകാരം
ചെയ്യുകയും ചെയ്യുന്നു.
ചോദ്യ 1: മറ്റൊരു വിശദീകരണവും കൂടാതെ യേശു ദൈവപുത്രനാണെന്ന് മനസ്സിലാക്കി അവനെ അനുഗമിച്ച നിങ്ങളുടെ ജീവിതത്തിലെ ഒരു അനുഭവം വ്യക്തമാക്കുക.
ചോദ്യ 2: യേശു എന്നെ സ്നേഹിക്കുന്നില്ല എന്ന് ചിന്തിക്കുന്ന ഒരു കൂട്ടുകാരനോ, കൂട്ടുകാരിയോ നിങ്ങൾക്ക് ഉണ്ടെങ്കിൽ അവരോട് നിങ്ങൾ എങ്ങനെ യേശുവിനെക്കുറിച്ച് പറയും?
ചോദ്യ 3: യേശുക്രിസ്തു പാപികളെ വിളിക്കുവാനും രോഗികളെ ശുശ്രൂഷിക്കുവാനും ആണ് വന്നത്.
എന്നാൽ നിങ്ങളുടെ ചിന്തയിൽ ഇന്നത്തെ സഭ ഈ ശുശ്രൂഷ (ദൗത്യം) നിറവേറ്റുകയാണോ അതോ അവഗണിക്കുകയാണോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
രോഗശയ്യയിൽ കിടന്ന പത്രോസിന്റെ അമ്മാവിയമ്മയെ യേശു സൗഖ്യമാക്കുന്നു.
ചോദ്യ 1: യേശുവിന്റെ മാർഗ്ഗം സുഗമമായിരിക്കുകയും പിശാച് അതിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുകയും ചെയ്തിരുന്നങ്കെിൽ
നിങ്ങളുടെ ജീവിതം എപ്രകാരമായിരിക്കും?
ചോദ്യ 2: നിങ്ങളോ, നിങ്ങൾ അറിയുന്ന മറ്റാരെങ്കിലുമോ അവസാനമായി രോഗിയായി ഇരുന്നത് എപ്പോഴാണ്?
എപ്രകാരമാണ് യേശു ഈ സന്ദർഭത്തിൽ നിങ്ങളോട് കരുണ കാണിച്ചത്?
ചോദ്യ 3: എന്തുകൊണ്ടാണ് എല്ലാ ശാരീരിക മാനസിക രോഗങ്ങളും പൈശാചിക ബാധയാൽ അല്ല എന്ന് നാം പറയുന്നത്?
അപ്പോൾത്തന്നെ ചിലത് ഇപ്രകാരം സംഭവിക്കുന്നു. വിശദീകരിക്കുക.
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു ഒരു യൗവനക്കാരനെ ഉയിർപ്പിക്കുകയും ഇത് കണ്ട എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.
ചോദ്യ 1: യേശു ബാലനെ ഉയർപ്പിച്ചപ്പോൾ ഈ അത്ഭുതം കണ്ടവരിൽ നിങ്ങൾ ഉണ്ടായിരുന്നു എങ്കിൽ നിങ്ങളുടെ പ്രതികരണം എപ്രകാരമായിരുന്നേനെ?
ചോദ്യ 2: നിങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് എപ്രകാരമായിരിക്കുമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്?
ചോദ്യ 3: മകൻ മരിച്ചുപോയ സ്ത്രീയുടെ ദു:ഖം കണ്ട യേശുവിന് അവളോട് കരുണ തോന്നി.
നിങ്ങളുടെ അഭിപ്രായത്തിൽ സമാന സാഹചര്യത്തിലുള്ള മനുഷ്യരോട് സഭക്ക് എങ്ങനെ കരുണ കാണിക്കുവാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യോസെഫും മറിയവും യേശുവിനെ ദൈവാലയത്തിലേക്കു കൊണ്ടുപോകുന്നു.
അവിടെവച്ച് യേശു ദൈവത്താൽ തിരെഞ്ഞെടുക്കപ്പെട്ടവനാണെന്ന് ശിശുവിനെ കണ്ട ശിമെയോനും ഹന്നയും മനസ്സിലാക്കുന്നു.
ചോദ്യ 1: മശിഹ സർവ്വ ജനത്തിനും വേണ്ടിയാണ് ജനിച്ചത് എന്ന് ശിമയോൻ പറയുന്നു.
ഈ വർത്തമാനം എല്ലാവരോടും പങ്കുവയ്ക്കുവാൻ നിങ്ങൾ തയ്യാറാണോ? അതോ,
യോഗ്യരായിട്ടുള്ള വ്യക്തികളോട് മാത്രമേ പങ്കുവയ്ക്കുകയുള്ളോ?
ചോദ്യ 2: യേശു ഒരു ശിശുവായിരിക്കുമ്പോൾ തന്നെ യേശു ലോകരക്ഷകനാണെന്ന് ശിമയോനും ഹന്നയ്ക്കും മനസ്സിലായി. എന്തുകൊണ്ടാണ് ആ അറിവ് അവർക്ക് അനുഗ്രഹമായി തീർന്നത്?
ചോദ്യ 3: നിന്റെ ഹൃദയത്തിലൂടെയും ഒരു വാൾ കടക്കും എന്ന് ശിമയോൻ മറിയയോട് പറഞ്ഞത് നിങ്ങളായിരുന്നുവെങ്കിൽ നിങ്ങളുടെ ചിന്തയും ആശങ്കയും എന്തായിരുന്നേനെ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു മുടന്തനായ മനുഷ്യനെ സൗഖ്യമാക്കുകയും താൻ ആരെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്തു.
ചോദ്യ 1: അംഗവൈകല്യവും രോഗങ്ങളും മനുഷ്യന്റെ പാപങ്ങളുടെ ഫലമായിട്ടാണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ എത്രത്തോളം വിശ്വസിക്കും?
ചോദ്യ 2: ശബ്ബത്തിൽ രോഗികളെ സൗഖ്യമാക്കുന്നതിന് യെഹൂദന്മാരുടെ പ്രമാണികൾ എതിർത്തിരുന്നു.
നിങ്ങൾക്ക് മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിപ്പാൻ കഴിയുന്നില്ലയെന്ന് തോന്നുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന വികാരം എന്താണ്? എന്തുകൊണ്ട്?
ചോദ്യ 3: എന്തുകാരണത്താൽ ചില മനുഷ്യർ യേശുവിന്റെ സഹായം നിരസിക്കരുത് എന്ന് നിങ്ങൾക്ക് തോന്നുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ഭൂതഗ്രസ്തനായ മനുഷ്യനിൽ നിന്നും വിട്ട് പോകുവാൻ യേശു ഭൂതത്തോടു കല്പിക്കുന്നു.
തുടർന്ന് അവർ എല്ലാവരും യേശുവിന്റെ ശക്തിയിൽ ആശ്ചര്യപ്പെടുന്നു.
ചോദ്യ 1: ഏറ്റവും ശക്തിയുള്ള ആത്മാവാണ് യേശു എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
ചോദ്യ 2: ഭൂതബാധ ഒരു വസ്തുതയാണെന്ന് നിങ്ങൾ എത്രത്തോളം വിശ്വസിക്കുന്നു?
ഒരു വ്യക്തിയിൽ ഭൂതബാധ ഉണ്ടാകാനുള്ള സാഹചര്യം എന്തെല്ലാം?
ചോദ്യ 3: പിശാച് എങ്ങനെയാണ് നിങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്?
യേശു എപ്രകാരമാണ് നിങ്ങളെ അതിൽ നിന്നും രക്ഷിച്ചത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
എങ്ങനെ പ്രാർത്ഥിക്കണമെന്ന് യേശു പഠിപ്പിക്കുന്നു.
ചോദ്യ 1: ദൈവം മനുഷ്യരുടെ പ്രാർത്ഥന കേൾക്കുന്നുവെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കുവാൻ സാധിക്കും?
ചോദ്യ 2: എവിടെ വച്ച്, എങ്ങനെയാണ്, നിങ്ങൾ പ്രാർത്ഥിക്കുവാൻ പഠിച്ചത്?
ചോദ്യ 3: നമുക്ക് ആവശ്യമുള്ളത് മാത്രം ചോദിക്കുതിനു പകരം അനാവശ്യമായ ആവശ്യങ്ങൾ വാരിവലിച്ച് ദൈവത്തോട് ചോദിക്കുകയാണെങ്കിൽ അങ്ങനെയുള്ള നമ്മുടെ പ്രാർത്ഥന എപ്രകാരമായിരിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു കിണറിന്റെ അരികിൽ വച്ച് ഒരു സ്ത്രീയോട് വെള്ളം ചോദിക്കുന്നു.
ചോദ്യ 1: സാമൂഹ്യമായ തടസ്സങ്ങളെ (വർഗ്ഗം, ലിംഗം) അതിജീവിച്ച് നിങ്ങൾക്ക് എങ്ങനെ യേശുവിന്റെ മാതൃക പിന്തുടരുവാൻ സാധിക്കും?
ചോദ്യ 2: നാം സുവിശേഷം അറിയിക്കുന്ന വ്യക്തി ഒരു അധാർമ്മികമായ ജീവിത ശൈലിയുള്ള വ്യക്തി എന്ന് മനസ്സിലാക്കിയാൽ ആ വ്യക്തിയെ എങ്ങനെ യേശുവിങ്കലേക്ക് നേടാൻ സാധിക്കും?
ചോദ്യ 3: യേശു പ്രദാനം ചെയ്ത ജീവജലം ഏത് സാക്ഷാൽ നിത്യജീവനാണ്.
എന്തുകൊണ്ടാണ് പലരും ഇതിനെ നിഷേധിക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യോഹാന്നൻ സ്നാപകന്റെ മരണത്തിന് ഇടയാക്കിയ ഹെരോദ രാജാവിന്റെ ഒരു വാഗ്ദാനം.
ചോദ്യ 1: പ്രതികൂലങ്ങളുടെ നടുവിലും യോഹന്നാൻ സ്നാപകൻ ശരിയായതിനുവേണ്ടി നിലകൊണ്ടു.
ഇപ്രകാരം ത്യഗത്തോടെ എന്തെങ്കിലും ചെയ്യുവാൻ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടോ? വിശദമാക്കുക.
ചോദ്യ 2: ഹെരോദാ രാജാവ് മനുഷ്യരുടെ പ്രസാദം ലഭിക്കുവാൻ വേണ്ടി പ്രവർത്തിച്ചു.
ഇതുപോലെയുള്ള സാഹചര്യങ്ങളിൽ സഭ ഇപ്രകാരം പ്രവർത്തിക്കാറുണ്ടോ?
ചോദ്യ 3: യേശുക്രിസ്തുവിനെ അനുഗമിക്കുന്നത് ത്യാഗപൂർണ്ണമായ ജീവിതമാണ് എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ?
എന്തുകൊണ്ട്? എന്തുകൊണ്ടല്ല?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങളെ സൗഖ്യമാക്കുവാനുമുള്ള അധികാരം കൊടുത്ത് യേശു തന്റെ ശിഷ്യന്മാരെ പുറത്തേക്ക് അയക്കുന്നു.
ചോദ്യ 1: യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാർക്ക് നൽകിയ നിർദ്ദേശങ്ങളിൽ നിന്നും നമുക്ക് എന്തു പഠിക്കുവാൻ സാധിക്കും?
ചോദ്യ 2: ക്രിസ്തുവിന്റെ സന്ദേശം മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ പങ്കാളിയാകുവാൻ സാധിക്കും?
ചോദ്യ 3: നിങ്ങളുടെ സമൂഹത്തിലെ ജനങ്ങളോട് മാനസാന്തരത്തിന്റെ ആവശ്യത്തെക്കുറിച്ച് പ്രസംഗിക്കുവാൻ സഭയ്ക്ക് എന്ത് മാർഗ്ഗമാണ് ക്രിയാത്മയായി ഉപയോഗിക്കുവാൻ സാധിക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
പക്ഷവാദരോഗിയുടെ പാപങ്ങൾ യേശു മോചിച്ചു കൊടുക്കുന്നു.
ഇത് കണ്ട ന്യായശാസ്ത്രിമാർ പാപം മോചിക്കുവാൻ ഉള്ള യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.
ചോദ്യ 1: പാപക്ഷമയ്ക്കായിട്ടും സൗഖ്യത്തിനായിട്ടും യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്നവർ ആരൊക്കെ?
ചോദ്യ 2: നിങ്ങൾക്ക് വാസ്തവമായിട്ടും യേശുവിൽ നിന്നും പാപക്ഷമ കിട്ടിയ സന്ദർഭം ഏത്? വിശദമാക്കുക.
ചോദ്യ 3: യേശുവിന് പാപത്തെ ക്ഷമിക്കുവാനും രോഗത്തെ സൗഖ്യമാക്കുവാനും കഴിയും എന്ന് യേശു മറ്റുള്ളവരെ എങ്ങനെയാണ് കാണിക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
നമ്മൾ അന്വേഷിക്കേണ്ട നിക്ഷേപം സ്വർഗ്ഗത്തിലുള്ളതാണെന്ന് യേശു പറയുന്നു.
ചോദ്യ 1: യേശുക്രിസ്തുവിന്റെ ഒരു വിശ്വസ്ത അനുയായി ആകുവാൻ നിങ്ങൾ എന്തു സമ്പാദ്യം ആണ് പൂർണ്ണമായ് നൽകേണ്ടത്?
ചോദ്യ 2: ദൈവരാജ്യം നിങ്ങൾക്ക് എത്രത്തോളം വിലപ്പെട്ടതാണ്?
ചോദ്യ 3: വളരെ ആത്മാർത്ഥമായിട്ട്് അന്വേഷിക്കേണ്ട ഒരു നിധിയാണ് ദൈവരാജ്യമെന്ന് നിങ്ങളുടെ കൂട്ടുകാർ കുടുംബക്കാർ സഭക്കാർ
എന്നിവരുടെ ജീവിതത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ശിഷ്യന്മാർ ഉപവസിക്കേണ്ട ദിവസം വരും എന്നതിനെ വിശദീകരിക്കുവാൻ യേശു ഒരു കഥ പറയുന്നു.
ചോദ്യ 1: യേശുക്രിസ്തുവിന്റെ ശിഷ്യൻ എന്ന നിലയിൽ നിങ്ങളുടെ
പഴയ ജീവിതത്തിൽ നിന്നും ഇപ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്?
ചോദ്യ 2: പാപത്തെ വെറുത്തുകൊണ്ട് യേശുവിനോടൊപ്പം എങ്ങനെ നിങ്ങൾക്ക് ആനന്ദകരമായ ജീവിതം നയിക്കുവാൻ സാധിക്കും?
ചോദ്യ 3: യേശു നിങ്ങളുടെ സഭയിൽ, കുടുംബത്തിൽ വ്യക്തിപരമായും ആത്മീയമായും ആയ ജീവിതത്തിൽ ആനന്ദകരമായ ഒരു അനുഭവം നൽകിയ സന്ദർഭം വിവരിക്കുക.
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് സഞ്ചരിക്കുകയും ധാരാളം പേരെ സൗഖ്യമാക്കുകയും ചെയ്യുന്നു.
ചോദ്യ 1: നിങ്ങളുടെ സമൂഹത്തിൽ ആരാണ് കൊയ്ത്തുകാർ?
ആരാണ് കൊയ്യപ്പെടേണ്ടവർ?
ചോദ്യ 2: കൊയ്ത്തിന് ഉത്തരവാദിത്വം ഉള്ള ഒരു വേലക്കാരനാകുവാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?
ചോദ്യ 3: കൊയ്ത്തിൽ കൂടുതൽ പങ്കാളിത്തം ലഭിക്കുവാൻ സഭ ഇന്ന് എന്ത് ചെയ്യണം
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കുന്നു.
ചോദ്യ 1: നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ വിവാഹ ആചാരങ്ങൾ എപ്രകാരമാണ്?
ചോദ്യ 2: ദൈവം നൽകുന്ന അളവറ്റ ആനന്ദം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ ആഘോഷമാക്കാൻ സാധിക്കുന്നത്?
ചോദ്യ 3: നിങ്ങളുടെ ജീവിതത്തിൽ യേശുവിലുള്ള വിശ്വാസം ഉണ്ടോ? ഇല്ലായെങ്കിൽ എന്താണ് അതിന് തടസ്സമായി നിൽക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
തനിക്ക് നൽകുവാൻ സാധിക്കുന്ന ജീവജലത്തെക്കുറിച്ച് യേശു വിശദീകരിക്കുന്നു.
ചോദ്യ 1: ആത്മാവിലും സത്യത്തിലുമുള്ള ആരാധന എന്നത് നിങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു?
ചോദ്യ 2: സമൂഹത്തിൽ ഏതെല്ലാം നിലകളിൽ ത്യജിക്കപ്പെട്ട മനുഷ്യരാണ് നിങ്ങളിലൂടെ യേശുവിനെ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നത്?
ചോദ്യ 3: യേശു ലോകരക്ഷകൻ എന്ന് മനസ്സിലാക്കിയ ശമര്യക്കാർ താൻ അവരോടൊപ്പം താമസിക്കണം എന്ന് ആഗ്രഹിച്ചു.
ഇതുപോലെ ചിലർ യേശു അവരോടൊപ്പം വസിക്കണമെന്ന് ആഗ്രഹിക്കുന്നു.
എന്നാൽ മറ്റു ചിലർ യേശു തങ്ങളുടെ അതിർ വിട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു. എന്തുകൊണ്ട്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെട്ട ജനങ്ങളെ യോഹന്നാൻ സ്നാപകൻ യോർദ്ദാൻ നദിയിൽ സ്നാനം കഴിപ്പിക്കുന്നു.
ചോദ്യ 1: നിങ്ങൾ സ്നാനപ്പെട്ടതിന്റെ ഉദ്ദേശം എപ്പോഴെങ്കിലും മറ്റുള്ളവരോട് വ്യക്തമാക്കേണ്ടി വന്നിട്ടുണ്ടോ?
സ്നാനത്തെ വിലയേറിയതായി കാണുന്നുണ്ടോ?
ചോദ്യ 2: യോഹാന്നാൻ സ്നാപകനെപ്പോലെ യേശുവിന്റെ കൃപയേയും കരുണയേയും കുറിച്ച് ലോകത്തോട് സംസാരിക്കുവാനും അവരെ ശിഷ്യരാക്കുവാനും വേണ്ടി തമ്മിൽ തമ്മിൽ പ്രോത്സാഹിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ?
ചോദ്യ 3: മാനസാന്തരം എന്നത് സ്വഭാവ രൂപീകരണത്തിലേക്ക് നയിക്കുന്ന മനസ്സിന്റെ മാറ്റമാണ്. മാനസാന്തരത്തിന്റെ ഫലം കായിക്കുവാൻ വിശ്വാസികൾ ഇന്ന് എന്താണ് ചെയ്യേണ്ടത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു മീൻ പിടിക്കുന്നവരോട് വീണ്ടും വലയിറക്കുവാൻ ആവശ്യപ്പെടുന്നു. വലിയ മീൻകൂട്ടം വലയിൽ അകപ്പെടുന്നു.
ഇതിൽ ആശ്ചര്യം ഉണ്ടായ അവർ എല്ലാം വിട്ട് യേശുവിനെ അനുഗമിക്കുന്നു.
ചോദ്യ 1: യേശുവിനെ പൂർണ്ണമായും അനുഗമിക്കുന്നതിന് ഒരു വ്യക്തിയുടെ ജീവിതത്തിൽ തടസ്സമായി നിൽക്കുന്നത് എന്തെല്ലാം?
(ബന്ധങ്ങൾ, അനുഭവങ്ങൾ)
ചോദ്യ 2: തനിക്കുള്ളതിനേക്കാൾ (ജോലി, ബന്ധങ്ങൾ, സ്വത്ത്) യേശുവിനെ സ്നേഹിച്ച് അനുഗമിക്കുതിൽ ബദ്ധപ്പെടുന്ന ഒരു വ്യക്തിയെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കും?
ചോദ്യ 3: ഈ കഥയിൽ നിന്നും നിങ്ങളുടെ ജീവിതത്തോട് ബന്ധപ്പെടുത്തുവാൻ പറ്റുന്ന ഗുണപാഠം എന്താണ്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു ആകുന്ന പാറമേൽ നമ്മുടെ ജീവിതം പണിതുയർത്തണമെന്ന് പഠിപ്പിക്കുന്നു.
ചോദ്യ 1: നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമായ പാറ എന്തായിരിക്കണം?
ചിലർ മണലിന്മേൽ അടിസ്ഥാനമിട്ട്് ജീവിതം പടുത്തുയർത്തുന്നു.
എന്താണ് ഈ മണൽ?
ചോദ്യ 2: സത്യസന്ധമായിട്ട് പറഞ്ഞാൽ നമ്മുടെ ക്രിസ്തീയ ജീവിതത്തിന് നമുക്ക് എങ്ങനെയാണ് സുരക്ഷിതമായ ഒരടിസ്ഥാനം ഇടുവാൻ സാധിക്കുന്നത്?
ചോദ്യ 3: പാറമേൽ അടിസ്ഥാനമിട്ട് പണിതവനും മണലിന്മേൽ അടിസ്ഥാനമിട്ടു പണിതവനും തമ്മിലുള്ള വ്യത്യാസം ആദ്യത്തെയാൾ യേശുവിന്റെ വാക്കുകേട്ട്് അനുസരിച്ചവനും രണ്ടാമൻ കേട്ടു എങ്കിലും അനുസരിക്കാത്തവനുമാണ് എന്നതാണ്.
നിങ്ങൾ വചനം കേൾക്ക മാത്രമല്ല അതു ചെയ്യുന്നവരുമാണെന്ന് ഉറപ്പിക്കുവാൻ എന്തു ചെയ്യുവാൻ സാധിക്കും?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം സ്വീകരിക്കുതിൽ മനുഷ്യർക്ക് പലതരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടെന്ന് പഠിപ്പിക്കുവാൻ വേണ്ടി
യേശു വിതെക്കുന്നവന്റെ ഉപമ പറയുന്നു.
ചോദ്യ 1: ജീവിതത്തിലെ ആകുലത, ധനം, സുഖങ്ങൾ ഇവ എങ്ങനെയാണ് യേശുവിനെ സ്വീകരിക്കുന്നതിൽ നിന്നും മനുഷ്യരെ അകറ്റി നിർത്തരുത്?
ചോദ്യ 2: നിങ്ങൾ ഒരു നല്ല നിലമാണെന്ന് ഉറപ്പിക്കുവാൻ എന്തുചെയ്യുവാൻ സാധിക്കും?
ചോദ്യ 3: ഇവിടെ വിത്ത് ദൈവവചനമാണ്. നിലം മനുഷ്യരുടെ ഹൃദയങ്ങളാണ്.
അങ്ങനെ ആണെങ്കിൽ ഈ ഉപമയിൽ സഭയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നത്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
യേശു രണ്ട് കുരുടന്മാർക്ക് കാഴ്ച കൊടുക്കുകയും ഇത് മറ്റാരോടും പറയരുതെന്ന് അവരോട് ആവശ്യപ്പെടുന്നു.
തുടർന്ന് ഊമനായ ഒരു മനുഷ്യനെയും യേശു സൗഖ്യമാക്കുന്നു.
ചോദ്യ 1: നിങ്ങളുടെ ജീവിതത്തിൽ ഏതൊക്കെ മേഖലയാണ് പൂർണ്ണമായും യേശുവിൽ വിശ്വാസം അർപ്പിക്കേണ്ടത്?
ചോദ്യ 2: ഏതൊക്കെ മേഖലകളിലാണ് ക്രിസ്ത്യാനികൾ ഇന്നും ഭാഗികമായിട്ടാണെങ്കിലും ആത്മീക അന്ധരും മൂകരുമായിരിക്കുന്നത്?
ചോദ്യ 3: ചിലർ യേശുവിൽ അത്ഭുതപ്പെടുകയും ചിലർ യേശുവിനെ കളിയാക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link
ആരാണ് യഥാർത്ഥത്തിൽ ഭാഗ്യവാന്മാർ എന്ന് യേശു ശിഷ്യന്മാരെയും പുരുഷാരത്തെയും പഠിപ്പിക്കുന്നു.
ചോദ്യ 1: എന്തുകൊണ്ടാണ് അനുഗ്രഹ പ്രഭാഷണം എന്ന യേശുവിന്റെ പഠിപ്പിക്കൽ മനസ്സിലാക്കുവാൻ പ്രയാസം ഉള്ളത്?
ചോദ്യ 2: അനുഗ്രഹ പ്രഭാഷണത്തിൽ നിന്നും നിങ്ങൾ ജീവിതത്തിൽ മാതൃകയാക്കുകയും അതിന് ഫലം കാണുകയും ചെയ്യാത്ത ഒരു സന്ദർഭം പങ്കുവയ്ക്കുക.
ചോദ്യ 3: ഈ ഉപദേശങ്ങൾ സത്യമെന്ന നിലയിൽ നിങ്ങൾ ജീവിച്ചിരുന്നുവെങ്കിൽ നിങ്ങൾക്ക് ഉണ്ടാകാവു അനുഭവങ്ങൾ എന്തെല്ലാം?
ഗ്ലോബൽ ഗോസ്പൽ ചർച്ച ചോദ്യങ്ങൾക്കായി അഭിപ്രായം പങ്കു വെക്കുക, ഡൌൺലോഡ് ചെയ്യുക, അല്ലെങ്കിൽ പ്രിന്റ് ചെയ്യുക : drive.google.com/file/d/1_HUnw69ShFoRfFLsihctF2esBKviMPiS/view?usp=drive_link


